നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. തിങ്കള്‍ രാവിലെ ഗള്‍ഫില്‍നിന്ന് വിവിധ വിമാനങ്ങളിലെത്തിയ ഏഴ് യാത്രക്കാരില്‍നിന്ന് 6.2 കിലോ സ്വര്‍ണ മിശ്രിതം പിടികൂടി. മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് ഡി.ആര്‍.ഐ പിടിച്ചത്. ഷാര്‍ജയില്‍നിന്നെത്തിയ രതീഷില്‍നിന്ന് 1100 ഗ്രാമും, ദുബായില്‍നിന്നെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് അഷ്റഫില്‍നിന്ന് 570 ഗ്രാം സ്വര്‍ണ മിശ്രിതവും പിടികൂടി. മറ്റൊരു വിമാനത്തില്‍ ദുബായില്‍നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശി അന്‍സില്‍, മൂവാറ്റുപുഴ സ്വദേശി അഷ്ഹര്‍ എന്നിവരില്‍നിന്ന് 1600 ഗ്രാമും സ്വര്‍ണ മിശ്രിതം പിടിച്ചെടുത്തു. ജിദ്ദയില്‍നിന്നെത്തിയ സൈനുള്‍ ആബിദ്, നൗഫല്‍, അബ്ദുള്ള എന്നിവരില്‍നിന്ന് ഓരോ കിലോ വീതവും കണ്ടെടുത്തു. കേസിന്റെ തുടരന്വേഷണം നെടുമ്പാശേരി എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് കൈമാറി.