എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മലപ്പുറം ഇന്റലിജൻസ് ബ്യൂറോയും കുറ്റിപ്പുറം റേഞ്ച് പാർട്ടിയും നടത്തിയ സംയുക്ത വാഹന പരിശോധനയിൽ KL-52-R-3448 നമ്പർ സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 6.145 kg കഞ്ചാവുമായി പട്ടാമ്പി കൈപ്പുറം സ്വദേശി അഫ്സൽ എന്നയാളെ കുറ്റിപ്പുറം റേഞ്ച് ഇൻസ്‌പെക്ടർ സാദിക്കും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു.
പാർട്ടിയിൽ മലപ്പുറം ഐബി ഇൻസ്‌പെക്ടർ പി കെ മുഹമ്മദ് ഷഫീഖ്, ഉത്തര മേഖല കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ
അസി. ഇൻസ്‌പെക്ടർ ടി ഷിജുമോൻ, പ്രിവൻ്റീവ് ഓഫീസർ ഷിബു ശങ്കർ, പ്രദീപ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിധിൻ, അരുൺ, അഖിൽദാസ്, കുറ്റിപ്പുറം റേഞ്ചിലെ പ്രിവന്റീവ് ഓഫീസർമാരായ മുരുകൻ, രാമൻകുട്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ ഗിരീഷ്, ലെനിൻ, ഗോപിനാഥൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഇന്ദുദാസ് എന്നിവരുമുണ്ടായിരുന്നു.
Tags:
Latest News
