ആറു മാസത്തിനകം ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകളിന്മേൽ തീർപ്പ് കല്പിക്കാനാവുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായി റവന്യു മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു. ആയിരത്തോളം ജീവനക്കാരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിച്ചുകൊണ്ടും സ്ഥല പരിശോധനക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തി കൊണ്ടും പരമാവധി അപേക്ഷകള്‍ 6 മാസം കൊണ്ട് തീര്‍പ്പാക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞുവെന്നും മന്ത്രി രാജൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ സബ്മിഷന് മറുപടിയായി പറഞ്ഞു.
പ്രശ്നത്തിൻ്റെ ഗൌരവം കണക്കിലെടുത്താണ് ഒരു പ്രത്യേക യജ്ഞം തന്നെ ഇക്കാര്യത്തിൽ തുടങ്ങാൻ റവന്യു തീരുമാനിച്ചത്.മുഖ്യമന്ത്രിയുടേയും മന്ത്രിസഭയുടേയും പൂർണ പിന്തുണ റവന്യു വകുപ്പിന് ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.ഇത്രയും പ്രാധാന്യമേറിയ ഒരു പ്രഖ്യാപനം സഭയിൽ തന്നെ പ്രഖ്യാപിച്ചതിനെ സ്പീക്കർ അഭിനന്ദിച്ചു. ശ്ലാഘനീയ ഒരു കീഴ്വഴക്കമാണിതെന്ന് സ്പീക്കർ പറഞ്ഞു. .
Tags:
Latest News
