Trending

അഞ്ചു വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 65 വയസ്സുകാരന്‍ അറസ്റ്റില്‍


ഇടുക്കി വണ്ടിപ്പെരിയാറില്‍ വീണ്ടും അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. സമീപവാസിയായ അറുപത്തിയഞ്ച് കാരനെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് സമീപവാസിയായ തമ്പിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ മുപ്പതിനാണ് കേരളത്തെയാകെ ഞെട്ടിച്ച ആറുവയസ്സുകാരുയടെ കൊലപാതകം വണ്ടിപ്പെരിയാറില്‍ നടന്നത്.

എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ മാതാപിതാക്കളില്ലാത്ത സമയത്ത് നിരവധി തവണ പീഡിപ്പിക്കുകയും തുടര്‍ന്ന് ഇതേ ലയത്തിനുള്ളില്‍ പെണ്‍കുട്ടിയെ കെട്ടി തൂക്കി കൊലലപ്പെടുത്തുകയുമാണ് ചെയ്തത്. ഇതിന് പിന്നാലെയാണ് വീണ്ടും വണ്ടിപ്പെരിയാറില്‍ അഞ്ചുവയസ്സുകാരിക്ക് നേരെ പീഡന ശ്രമം നടന്നിരിക്കുന്നത്. രണ്ട് ദിവസ്സം മുമ്പാണ് സംഭവം നടന്നത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് സമീപവാസിയും അറുപത്തിയഞ്ച് കാരനുമായ തമ്പി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ജോലികഴിഞ്ഞ് മടങ്ങിയെത്തിയ മാതാപിതാക്കളോട് പെണ്‍കുട്ടി സംഭവം പറയുകയും പിന്നീട് ഇവര്‍ ചൈല്‍ഡ് ലൈനെ വിവരമറിയിക്കുകയുമായിരുന്നു. പിന്നീട് വണ്ടിപ്പെരിയാര്‍ സി ഐ റ്റി ഡി സുനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post