Trending

മൊബൈൽഫോൺ കാണിച്ചുനൽകാമെന്ന് പറഞ്ഞ് എട്ടുവയസ്സുകാരനെ പീഡിപ്പിച്ചു; 60-കാരൻ അറസ്റ്റിൽ


അന്തിക്കാട്: മൊബൈൽ ഫോൺ കാണിച്ചുകൊടുക്കാമെന്ന് പ്രലോഭിപ്പിച്ച് എട്ടുവയസ്സുകാരനെ ലൈംഗികമായി പലതവണ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുറ്റിച്ചൂർ തൈവളപ്പിൽ സുജനനെ (60)യാണ് അന്തിക്കാട് പോലീസ് ഇൻസ്പെക്ടർ അനീഷ് കരീം അറസ്റ്റ് ചെയ്തത്.

പരാതിയായതോടെ പ്രതി മനക്കൊടിയിലെ മിഠായിക്കമ്പനിയിൽ ഒളിവിൽ കഴിയുകയായിരുന്നു. സബ് ഇൻസ്പെക്ടർ റനീഷ്, അസി. സബ് ഇൻസ്പെക്ടർമാരായ അസീസ്, അരുൺകുമാർ, സീനിയർ സി.പി.ഒ. ശ്രീജിത്ത്, സി.പി.ഒ.മാരായ വിബിൻ, ആകാശ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post