Trending

പീഡിപ്പിച്ച് കൊല്ലാന്‍ ശ്രമം; മരിച്ചെന്ന് കരുതി ഉപേക്ഷിച്ച സ്ത്രീയെ 6-ാം ദിവസം കണ്ടെത്തി


ക്രൂരപീഡനത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സ്ത്രീ തിരികെ ജീവിതത്തിലേക്ക്. രാജസ്ഥാനിലെ ജയ്പൂരിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. കഴുത്ത് ഞെരിച്ചതോടെ അബോധാവസ്ഥയിലായ സ്ത്രീയെ മരിച്ചെന്ന് കരുതി സംഘം ഉപേക്ഷിക്കുകയായിരുന്നു. ആറ് ദിവസത്തോളം ബോധരഹിതയായി കിടന്ന ശേഷമാണ് യുവതിയെ കണ്ടെത്തി ആശുപത്രിയിലാക്കാന്‍ കഴിഞ്ഞത്.

ഈ മാസം നാലിനാണ് 35 വയസ്സുകാരിയെ കാണാതായത്. 2 ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കുടുംബം സുരേഷ് മേഘ്‍വാൽ എന്നയാളെ കുറ്റപ്പെടുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മേഘ്‍വാലിനെ 9ന് ചോദ്യംചെയ്തപ്പോൾ താനും മറ്റൊരാളും ചേർന്ന് യുവതിയെ പീഡിപ്പിച്ചശേഷം കഴുത്തുഞെരിച്ചു കൊന്ന് കുളത്തിനു സമീപം ഉപേക്ഷിച്ചതായി മൊഴി നൽകി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. ഇരുവര്‍ക്കുെമതിരെ പൊലീസ് കേസെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post