Trending

നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട സ്കൂട്ടറിൽ ഇടിച്ച് 5 പേർക്ക് പരിക്ക്




താമരശ്ശേരി: താമരശ്ശേരി കാരാടി വട്ടക്കുണ്ട് പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട സ്കൂട്ടറിൽ ഇടിച്ച് 5 പേർക്ക് പരിക്കേറ്റു.

 നടവയൽ സ്വദേശികളായ കാർ യാത്രക്കാരായ റീജ, റീന, ഷിബു, ഷാബിയ ,സ്കൂട്ടർ ഉടമ താമരശ്ശേരി ചുണ്ടക്കുന്ന് അരുൺ എന്നിവർക്കാണ് പരിക്കേറ്റത്.

സാരമായ പരിക്കേറ്റ കാർ യാത്രക്കാരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post