Trending

രാജ്യസുരക്ഷയെ ബാധിക്കുന്നു; 54 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്രം


ന്യൂഡൽഹി : രാജ്യസുരക്ഷയെ ബാധിക്കുന്നതിനാൽ 54 ചൈനീസ് ആപ്പുകൾ നിരോധിച്ചെന്ന്‌ കേന്ദ്രസർക്കാർ. ഈ ആപ്പുകൾ തടയാൻ ഗൂഗിൾ പ്ലേസ്റ്റോർ ഉൾപ്പെടെയുള്ള മുൻനിര ആപ്പ് സ്റ്റോറുകൾക്ക്‌ നിർദ്ദേശം നൽകി. വിദേശ രാജ്യങ്ങളിലെ സെർവറുകളിലേക്ക് ഈ ആപ്പുകൾ ഇന്ത്യക്കാരുടെ സെൻസിറ്റീവ് ഡാറ്റ കൈമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും പുതിയ നിരോധന ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഐ.ടി മന്ത്രാലയം വ്യക്തമാക്കി.

ബ്യൂട്ടി ക്യാമറ സ്വീറ്റ് സെൽഫി, ബ്യൂട്ടി ക്യാമറ സെൽഫി, ഇക്കുലൈസർ & ബാസ് ബൂസ്റ്റർ, ക്യാംകാർഡ് ഫോർ സെയിൽസ് ഇഎൻടി, ഐസൊലാന്റ് 2 ആഷസ് ഓഫ് ടൈം ലൈറ്റ്, വിവ വീഡിയോ എഡിറ്റർ, ടെൻസന്റ് സ്‌ക്രയവർ, ഓൻ മോജി ചെസ്, ഓൻമോജി അരീന, ആപ്പ് ലോക്ക്, ഡുവൽ സ്‌പേയ്‌സ് ലൈറ്റ് തുടങ്ങിയ ആപ്പുകൾ  നിരോധിച്ചതിൽപ്പെടുന്നു.

2020 ജൂണിൽ ടിക്ക്‌ടോക്ക്, ഷെയറിറ്റ്, വീചാറ്റ്, ഹെലോ, ലൈക്കീ, യുസി ന്യൂസ്, ബിഗോ ലൈവ് യുസി ബ്രൗസർ, ഇ എസ് ഫൈൽ തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകൾ ഉൾപ്പെടെ ഏകദേശം224 ചൈനീസ് ആപ്പുകൾ സർക്കാർ നിരോധിച്ചിരുന്നു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post