താമരശ്ശേരി :തിമിംഗല ഛര്‍ദിയുമായി രണ്ടുപേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. കൊടുവള്ളി കിഴക്കോത്ത് ആയിക്കോട്ടിൽ അജ്മൽ റോഷൻ (28), ഓമശ്ശേരി നീലേശ്വരം മഠത്തിൽസഹൽ(27) എന്നിവരാണ് കോഴിക്കോട് എന്‍ ജി ഒ ക്വാട്ടേഴ്‌സ് പരിസരത്ത് വെച്ച് വനപാലകരുടെ പിടിയിലായത്.
ഫോറസ്റ്റ് ഫ്ളയിംഗ് സ്കോോഡന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം കെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് നാല് കിലോ തിമിംഗല ഛര്‍ദിയുമായി രണ്ടുപേര്‍ പിടിയിലായത്. ഇന്തോനേഷ്യല്‍ നിന്നാണ് തിമിംഗല ഛര്‍ദി എത്തിച്ചതെന്നാണ് സൂചന.
വനപാലകരുടെ പിടിയിൽ നിന്നും കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിൽ ഒരാളെ സാഹസികമായാണ് പിടികൂടിയത്. ഒന്നര കിലോമീറ്റർ പിൻതുടർന്ന് കാർ മതിലിൽ ഇടിച്ചാണ് നിന്നത്.
ഇവർ സഞ്ചരിച്ച KL57 W3700 നമ്പർ കാറും കസ്റ്റഡിയിലെടുത്തു.
സ്‌പേം വെയിൽ വിഭാഗത്തിൽപ്പെടുന്ന തിമിംഗലങ്ങൾ പുറം തള്ളുന്ന ആംബർ ഗ്രിസിന് വിപണിയിൽ കോടിക്കണക്കിനു രൂപ വിലയുണ്ട്.
ഈ തിമിംഗലങ്ങൾ വംശനാശ ഭീഷണി നേരിടുന്നവയായതിനാൽ ആംബർഗ്രിസ് വിൽപന ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ 2 പ്രകാരം കുറ്റകരമാണ്.
ഫ്ലൈയിംഗ്സ്സ് കോഡ് RFO.കെ.സുനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, എഫ്.എസ് .ആർ പ്രഭാകരൻ, എസ്.എഫ്.ഒ എബിൻ, ബി.എഫ് ഒമാരായ ആസിഫ്, ദേവാനന്ദ്, മുഹമ്മദ് അസ്ലം, ജഗദീഷ്, ശ്രീനാഥ്, ജിതേഷ്, ജിതീഷ്, തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയ ഫോറസ്റ്റ് സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രതികളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ വൈദ്യ പരിശോധനക്ക് ശേഷം താമരശ്ശേരി കോടതിയിൽ ഹാജരാക്കും..
Tags:
Latest News

