താമരശ്ശേരി: താമരശ്ശേരി പഞ്ചായത്തിലെ 7,15 വാർഡുകളിൽപ്പെട്ട കമ്മാളം കുന്നത്ത്, കെടവൂർ ഭാഗങ്ങളിലെ കൃഷിയിടങ്ങളിൽ നിന്നുമാണ് ഇന്നലെ രാത്രി വ്യാപകമായി കവുങ്ങുകളും മറ്റു കാർഷിക വിളകളും വെട്ടി നശിപ്പിച്ചത്.
കമ്മാളംക്കുന്നത്ത് റിട്ടയേർഡ് അധ്യാപകനായ വടക്കേപറമ്പിൽ ഗോപിയുടെ 55 സെൻ്റ് ഭൂമിയിലെ 150 ൽ ഏറെ കവുങ്ങുകളും, തെങ്ങിൻ തൈകളും വെട്ടിനശിപ്പിച്ചു.
കെടവൂരിൽ വി.പി വേണുഗോപാൽ ( ചിന്ത), ജയപ്രകാശ്, മനോജ് മാസ്റ്റർ, ധാമോദരൻ, കെ.പി ശ്രീനിവാസൻ, വി.പി.വിജയൻ എന്നിവരുടെ കൃഷിയിടത്തിൽ നിന്നും 250ഓളം കവുങ്ങ്, റമ്പുട്ടാൻ, മറ്റുവിളകളും വെട്ടിനശിപ്പിച്ചു.
ഉടമസ്ഥരുടെ പരാതിയെ തുടർന്ന് താമരശ്ശേരി സി.ഐ.അഗസ്റ്റിൻ, എസ് ഐ മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.
Tags:
Latest News
