Trending

2021-22 വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ രാഷ്ട്രഭാഷ വർക്ക് ഷോപ്പിന് തുടക്കമായി.




കൂടത്തായി: ഒരു നീണ്ട ഇടവേളക്ക് ശേഷം കൂടത്തായി സെന്റ് മേരീസ്‌ സ്കൂളിൽ പഠനപ്രവർത്തനങ്ങൾക്ക് ഉൻമേഷം പകർന്നുകൊണ്ട് വർക്ക്ഷോപ്പുകൾ സജീവമായി. 2021- 22 അധ്യാന വർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ വർഷോപ്പ്കൾക്ക് ഇന്ന് രാവിലെ പത്തു മണിക്ക് ഹെഡ്മിസ്ട്രസ് ശൈലജ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.

രാഷ്ട്ര ഭാഷയുടെ സ്കൂൾതല മേധാവിയും സ്കൂളിലെ സീനിയർ ടീച്ചറുമായ സൈനാ സൈമൺ അധ്യക്ഷതവഹിച്ചു.
തുടർന്ന് സ്കൂളിലെ ഹിന്ദി അധ്യാപകനായ മനോജ്  ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഇംഗ്ലീഷ്, മലയാളം വിഭാഗത്തിലായി നൂറോളം കുട്ടികൾ പങ്കെടുത്ത ഈ പഠന പ്രവർത്തനങ്ങൾ വളരെ ഉത്സാഹത്തോടെ വിദ്യാർഥികൾ ഏറ്റെടുത്തു. സൈന ടീച്ചറുടേയും മനോജ് മാസ്റ്ററുടേയും മാതൃകാപരമായ പ്രവർത്തനങ്ങൾക്ക്സ്കൂളിലെ എല്ലാ അധ്യാപകരും പിന്തുണ പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ മറ്റു വിഷയങ്ങൾക്കും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതാണെന്ന് സ്കൂളിലെ അധ്യാപകർ അറിയിച്ചു .
T News

working in the field of advertising and printing

Post a Comment

Previous Post Next Post