Trending

ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട, 2000 കോടി വിലവരുന്ന 760 കിലോ മയക്കുമരുന്ന് പിടികൂടി


അഹമ്മദാബാദ് : ഗുജറാത്ത് തീരത്ത് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും നേവിയും നടത്തിയ സംയുക്ത റെയ്ഡിൽ 760 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ 2000 കോടി രൂപ വിലവരുന്നതാണ് ഇവയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

529 കിലോ ഹാഷിഷ്,​ 234 കിലോ ക്രിസ്റ്റൽ രൂപത്തിലുള്ള മെതാംഫെറ്റാമിൻ,​ ഹെറോയിൻ എന്നിവയാണ് റെയ്ഡിൽ പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്തിനെക്കുറിച്ച് എൻ.സി.ബിക്ക് ലഭിച്ച രഹസ്യവിവരം നേവൽ ഇന്റലിജൻസ് യൂണിറ്റിന് കൈമാറുകയായിരുന്നു . പോർബന്തർ തീരത്തേക്ക് വിവിധ ബാഗുകളിലായാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. എന്നാൽ ഗുജറാത്ത് തീരത്ത് എവിടെ വച്ചാണ് ഇവ പിടികൂടിയതെന്ന് നേവി പുറത്തുവിട്ടിട്ടില്ല. സുരക്ഷാ കാരണങ്ങളാലാണ് കൂടുതൽ വിവരം പുറത്തുവിടാത്തതെന്നാണ് സൂചന.
T News

working in the field of advertising and printing

Post a Comment

Previous Post Next Post