Trending

മണിച്ചേരി മലയിൽ നിന്നും 20 ലിറ്റർ ചാരായവും 700 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി


ബാലുശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജിജോ ജെയിംസും പാർട്ടിയും കോഴിക്കോട് എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡിൽ ബാലുശ്ശേരി റേഞ്ചിലെ മണിച്ചേരി മലയിൽ നിന്നും 20 ലിറ്റർ ചാരായവും 700 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്ത് കേസെടുത്തു. പാർട്ടിയിൽ പ്രിവൻ്റിവ് ഓഫീസർമാരായ സി.പി.ഷാജി, പി.സി.ബാബു, ഐ.ബി. പ്രിവൻ്റീവ് ഓഫീസർമാരായ പ്രജിത്ത്.വി, ചന്ദ്രൻ കുഴിച്ചാലിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ബേബി, ദീപേഷ്, എക്സൈസ് ഡ്രൈവർ പ്രജീഷ്.ഒ.ടി എന്നിവരുമുണ്ടായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post