കേന്ദ്ര സർക്കാർ 15 വർഷം പഴക്കമുള്ള വാഹനം പൊളിക്കണമെന്ന തീരുമാനം കേരളത്തിൽ നടപ്പിലാക്കരുതെന്ന്
കട്ടിപ്പാറ വെച്ച് നടന്ന ഗുഡ്സ് ട്രാൻസ്പോർട്ട് വര്‍ക്കേഴ്സ് യൂനിയന്‍ CITU താമരശ്ശേരി ലോറി സെക്ഷന്‍ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു
യൂണിയൻതാമരശ്ശേരി ഏരിയ ജനറൽ സിക്രട്ടറി സ. അനീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു
സെക്രട്ടറി റോജി കട്ടിപ്പാറ സ്വഗതം പറഞ്ഞ ചടങ്ങിൽ സ. ലത്തീഫ് ആദ്യക്ഷം വഹിച്ചു റിയാസ് അലി നന്ദി രേഖപ്പെടുത്തി
യൂനിയൻ്റെ പുതിയ ഭാരവാഹികളായി
ലത്തീഫ് ക്വോറി പ്രസിഡന്റ്,
റോജി കട്ടിപ്പാറ ജനറൽ സെക്രട്ടറി,
തസ്‌ലിം താമരശ്ശേരി ട്രഷറർ,
റഷീദ് അടിവാരം വൈസ് പ്രസിഡന്റ്,
സുകുമാരൻ ജോയിന്റ് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു.
കൂടാതെ 7 അംഗങ്ങളെ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്കും തെരഞ്ഞെടുത്തു
2022 മാർച്ച് 28,29ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കുടുംബ സംഗമം ഉൾപ്പടെയുള്ള പരിപാടികൾക്ക് സമ്മേളനം രൂപം നൽകി
Tags:
Latest News
