Trending

പീഡനത്തിനിരയായ 12 വയസുകാരി ഗർഭിണിയായി; ബന്ധുവായ യുവാവ് അറസ്റ്റിൽ


കൊട്ടാരക്കര: കൊട്ടാരക്കരയിൽ പീഡനത്തിനിരയായ 12 വയസുകാരി ഗർഭിണിയായി. സംഭവത്തിൽ ഇളമാട് സ്വദേശിയായ ബന്ധുവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പീഡന വിവരം പുറത്ത് അറിഞ്ഞത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് .
പെൺകുട്ടിയെ വയറുവേദനയെ തുടർന്ന് ഇന്നലെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ് പ്രവേശിപ്പിച്ചത്.എന്നാൽ പരിശോധനയ്ക്ക് ശേഷം സംശയം തോന്നിയ ഡോക്ടറാണ് കുട്ടി ഗർഭിണിയാണെന്ന കണ്ടെത്തലിലെത്തിയത്. അതിന് ശേഷം കൂടുതൽ വിവരങ്ങൾ പൊലീസിനോട് റിപ്പോർട്ട് ചെയ്ത ശേഷമാണ് ബന്ധുവായ യുവാവിൽ നിന്നാണ് 12 വയസുകാരി ഗർഭിണിയായത് എന്ന വിവരം പുറത്തറിഞ്ഞത്.

പെൺകുട്ടിയുടെ അമ്മയുടെ ഏറ്റവും അടുത്ത ബന്ധുവിൽ നിന്നാണ് പെൺകുട്ടി ഗർഭം ധരിച്ചത്. പെൺകുട്ടിയുടെ വീട്ടിൽ തന്നെയായിരുന്നു യുവാവ് രാത്രി കാലങ്ങളിൽ താമസിച്ചതും. അതിനിടയിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

ഇളമാട് സ്വദേശിയായ ബന്ധുവിനെ പൂയപ്പള്ളി പൊലീസ് കസ്റ്റഡിയിലാണ്.കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ശേഷം പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ യുവാവിന് ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post