Trending

വിവാഹാഘോഷത്തിനിടെ കിണറ്റില്‍വീണു; സ്ത്രീകൾ ഉള്‍പ്പെെട 11പേര്‍ മരിച്ചു


ഉത്തര്‍പ്രദേശില്‍ വിവാഹാഘോഷത്തിനിടെ കിണറ്റില്‍വീണ് സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 11പേര്‍ മരിച്ചു. ഖുശിനഗര്‍ ജില്ലയിലെ കല്യാണവീട്ടില്‍ മൈലാഞ്ചി കല്യാണത്തിനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഇരുമ്പില്‍തീര്‍ത്ത കിണറിന്‍റെ മൂടിക്ക് മുകളില്‍ കയറിനിന്ന് മുപ്പതിലധികംപേര്‍ ചടങ്ങുകാണുകയായിരുന്നു. പെട്ടെന്ന് മൂടി തകര്‍ന്ന് മുകളില്‍നിന്നവര്‍ കിണറ്റില്‍വീണു. പതിനഞ്ചുപേരെ രക്ഷപ്പെടുത്തി. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ നാലുലക്ഷംവീതം ധനസഹായം പ്രഖ്യാപിച്ചു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post