Trending

ഏതൻ‌സ് പ്രീമിയർ ലീഗിൽ കെ.സി. റാം റോഡ്‌സ് ജേതാക്കൾ;പരപ്പൻ പൊയിലിൽ ഗ്രൗണ്ട് നിർമ്മാണത്തിന് 10 ലക്ഷം രൂപ നൽകും, MYG ഷാജി






സൈഫ് അലി ഖാൻ മെമ്മോറിയൽ ട്രോഫിക്കും മൈജി സ്പോൺസർ ചെയ്ത പ്രൈസ് മണിക്കും വേണ്ടിയുള്ള ഏതൻ‌സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പരപ്പൻപൊയിൽ സംഘടിപ്പിച്ച എട്ടാമത് ഏതൻ‌സ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഡി ആർ വി FC യെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തി കെ.സി. റാം റോഡ്‌സ് ജേതാക്കളായി.

എട്ടു ടീമുകൾ പരസ്പരം മാറ്റുരച്ച രണ്ട് ദിവസം നീണ്ടു നിന്ന ലീഗിന്റെ സമാപന ചടങ്ങുകൾ മൈജി എം ഡി ശ്രീ AK ഷാജിയും വിജയികൾക്കുള്ള സമ്മാനദാനം താമരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ജെ ടി അബ്ദുറഹ്മാൻ മാസ്റ്ററും നിർവഹിച്ചു. 



ഏതൻ‌സ് ക്ലബ്ബ് ജനറൽ സെക്രട്ടറി പാലക്കൽ റഷീദ് അധ്യക്ഷത വഹിച്ചു.എം. ടി. അയൂബ്ഖാൻ, പിസി അബ്ദുൽ അസീസ്, എ സി ഗഫൂർ,എം.പി.ഉസ്മാൻ , അബ്ദുൽ ഹഖ്, വി കെ റഷീദ്, ജാഫർ കൂട്തിങൽ, പി കെ സുഹൈൽ, സൈനു, സഹൽ എം. പി , താഹിർ കെസി, ഷഫീക് പേപ്പു, ഇല്യാസ്,സഹൽ പി കെ,ഉനൈസ് മുഹമ്മദ്
എന്നിവർ ആശംസകൾ അറിയിച്ചു. അസ്‌ലം പി സി സ്വാഗതവും ശരത് നന്ദിയും അറിയിച്ചു.

സമാപന ചടങ്ങുകൾ ഉദ്ഘടനം ചെയ്ത് സംസാരിക്കുമ്പോൾ മൈജി എം ഡി ശ്രീ AK ഷാജി പരപ്പൻപൊയിലിൽ ഗ്രൗണ്ടിന് വേണ്ടി സ്ഥലം വാങ്ങിക്കുന്നതിലേക്ക്
10 ലക്ഷം രൂപ ഓഫർ ചെയ്യുകയും ചെയ്തു. ധീരതക്കുള്ള രാഷ്ട്രപതിയുടെ ഉത്തം ജീവൻ രക്ഷ പുരസ്കാരത്തിന് അർഹനായ അദ്നാൻ മൂഹിയുദീനെ ചടങ്ങിൽ ആദരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post