രാത്രി പതിനൊന്ന് മണിയോടെ ബഡ്റൂമില്‍ വച്ച് മേരിയും ചാര്‍ലിയും തമ്മില്‍ വഴക്കുണ്ടാക്കി. കുപിതനായ ചാര്‍ലി കിടപ്പുമുറിയില്‍ നിന്ന് മേരിയെ അടുക്കളയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി, കറിക്കത്തി കൊണ്ട് തുരുതുരെ കുത്തി.
ഏഴും മൂന്നും വയസ്സുള്ള മക്കള്‍ ഉറക്കത്തിലായിരുന്നു അപ്പോള്‍
കൊല്ലം: ഭാര്യയെ ഗുരുതരമായി കുത്തി മുറിവേല്‍പ്പിച്ച് കടന്നുകളഞ്ഞ ആലപ്പുഴ തുമ്ബോളി സ്വദേശി ചാര്‍ലി എന്നു വിളിക്കുന്ന ടിന്റു (38) അറസ്റ്റിലായി. നീണ്ടകര പുത്തന്‍തുറ ബേക്കറി ജംഗ്ഷന്‍ കിഴക്കുവശം വാടകയ്ക്ക് താമസിക്കുകയാണ് ഇയാള്‍.
ഗുരുതരമായി പരിക്കേറ്റ ഇയാളുടെ ഭാര്യ മിനിമോള്‍ മേരി ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. രാത്രി പതിനൊന്ന് മണിയോടെ ഉറങ്ങാന്‍ കിടന്ന മേരിയും ചാര്‍ലിയും തമ്മില്‍ കുടുംബ കാര്യങ്ങളെച്ചൊല്ലി വഴക്കുണ്ടാക്കി. കുപിതനായ ചാര്‍ലി മേരിയെ കിടപ്പുമുറിയില്‍ നിന്ന് അടുക്കളയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കറിക്കത്തി കൊണ്ട് തുരുതുരെ കുത്തി മുറിവേല്‍പ്പിക്കുകയുമായിരുന്നു.ഈ സമയം ഏഴും മൂന്നും വയസ്സുള്ള മക്കള്‍ കിടപ്പുമുറിയില്‍ ഉറക്കത്തിലായിരുന്നു.
രക്തം വാര്‍ന്ന് അടുക്കളയില്‍ കിടന്ന മിനിമോളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആദ്യം പ്രതി കൂട്ടാക്കിയില്ല. ഒടുവില്‍ പ്രാണനു വേണ്ടി പിടഞ്ഞ മേരി കണ്ണീരോടെ യാചിച്ചപ്പോള്‍, അവശയായ ഭാര്യയെ അയാള്‍ അടുത്തുള്ള ഫൗണ്ടേഷന്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കാറുമായി ഇയാള്‍ കടന്നുകളഞ്ഞു.
ഗുരുതരമായി പരിക്കേറ്റ മേരിയെ ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. കൃത്യത്തിനു ശേഷം ഒളിവില്‍ പോയ പ്രതി മൊബൈല്‍ ഫോണും സിമ്മും ഉപേക്ഷിച്ചു. ചവറ എസ്.ഐ സുകേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കോട്ടയത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. ചവറ സി.ഐ, എ. നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അംഗം പ്രതിയെ പുത്തന്‍ തറയില്‍ ഉള്ള സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തുടര്‍ന്നു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:
Latest News
