കോതമംഗലം:കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ തീപിടുത്തം. ആളപായമില്ല.
ഷൊര്‍ട് സര്‍ക്യൂട്ട് ആണ് കാരണം എന്നു കരുതുന്നു. ബസ് സ്റ്റാന്‍ഡിലെ ബേ ഒന്നിലെ രണ്ടാംനിലയിലാണ് തീപിടിച്ചത്. രാവിലെ തന്നെ ആയതുകൊണ്ട് സ്റ്റാന്‍ഡില്‍ തിരക്കും കുറവായിരുന്നു.
രാവിലെ ആറ് മണിയോടെ ആണ് സംഭവം നടന്നത്.ഇക്കാരണത്താല്‍ തന്നെ വന്‍ അപകടം ഒഴിവായി. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചതിനാല്‍ കൂടുതല്‍ ദുരന്തം തടയാനായി.അപകട കാരണം വ്യക്തമായിട്ടില്ല.
കാലപ്പഴക്കം ചെന്ന മുനിസിപ്പല്‍ സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചു പുതിയത് പണിയണം എന്ന ആവശ്യം വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. 3/4മാസങ്ങള്‍ക്ക് മുന്‍പ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിഞ്ഞു വീണിരുന്നു.
