Trending

കൂട്ടുകാരനെ മദ്യംകൊടുത്ത്‌ മയക്കി കാമുകിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍



കൊട്ടാരക്കര :കൂട്ടുകാരന്റെ കാമുകിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കുളക്കട കൊച്ചുപറമ്പിൽ വീട്ടിൽ റോബിൻ സന്തോഷ് (24)ആണ് പുത്തൂർ പൊലീസിന്റെ പിടിയിലായത്. മദ്യം കൊടുത്തു മയക്കിയശേഷം കൂട്ടുകാരന്റെ ഫോണെടുത്ത് കാമുകിയെ വിളിച്ചു. കാമുകനാണെന്ന് തെറ്റിദ്ധരിച്ച് വീട്ടിൽനിന്ന് ഇറങ്ങിവന്ന യുവതിയെ ബലമായി കൂട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും സമീപത്തെ വയലിൽ വച്ച്‌ പീഡിപ്പിക്കുകയുമായിരുന്നു.

സംഭവശേഷം കൂട്ടുകാരന്റെ വീട്ടിൽതന്നെ കിടന്നുറങ്ങിയ പ്രതി രാവിലെ ഇയാളെയും കൂട്ടി കടന്നു. യുവതി കാമുകനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു സുഹൃത്തിനെയും കൂടെക്കൂട്ടിയത്. സംഭവദിവസം രാത്രിയിൽ പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയെങ്കിലും അടുത്ത ദിവസം യുവതി വീട്ടിൽ തിരിച്ചെത്തി. ഇതിന്റെ തുടരന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

റോബിൻ സന്തോഷ് അബ്കാരി കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്. പുത്തൂർ ഐഎസ്എച്ച്ഒ ജി സുഭാഷ് കുമാർ, പ്രിൻസിപ്പൽ എസ്ഐ ജയേഷ്, എസ്ഐ ഭാസി, എഎസ്ഐമാരായ വിജയരാജൻ, ആർ രാജീവൻ, സന്തോഷ്, എസ്‌സിപിഒമാരായ ഉമേഷ്, വിനോദ്, സിപിഒമാരായ മൂഹമ്മദ് റാഷിൻ, റസൂൺ എന്നിവരാണ് അറസ്റ്റ്ചെയ്‌ത‌ത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post