Trending

ഫേമസ് ബേക്കറിയിലെ ഭക്ഷ്യ വിഷ ബാധ; പരാതിയുമായി കൂടുതൽ പേർ, ജില്ലയ്ക്ക് പുറത്തും ആളുകൾ ചികിത്സയിൽ


അമ്പലവയൽ ഫേമസ് ബേക്കറിയിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ കൂടുതൽ പേർ പരാതിയുമായി രംഗത്ത്. നിലവിൽ 50ലധികം ഭക്ഷ്യ വിഷബാധയേറ്റിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തും നിരവധി പേർ ചികിത്സയിൽ കഴിയുന്നുവെന്നാണ് വിവരം. നവംബർ 3, 4, 5, തീയതികളിൽ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

അമ്പലവയലിലെ ഫേമസ് ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ച 15ൽ അധികം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റുവെന്നാണ് ആദ്യ ലഭ്യമായ വിവരം. സംഭവത്തിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി ബേക്കറി അടച്ചു പൂട്ടിയിരുന്നു. വിഷയത്തിൽ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറും. ഭക്ഷ്യ വിഷബാധയേറ്റവർ സ്വകാര്യ ഹോസ്പിറ്റലുകളിൽ ചികിത്സയിലാണ്.

ബുധനാഴ്ച ബേക്കറിയിൽനിന്ന് അൽഫാം കഴിച്ച റെസ്റ്റ് ഹൗസ് സ്വദേശികളായ ചേലക്കാട് വീട്ടിൽ ഉഷ (43), മക്കളായ വത്സരാജ് (21), മരുമകൾ ഷഹന ഷെറിൻ എന്നിവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post