കൊല്ലം: മന്ത്രവാദ ചികിത്സക്കെത്തിയ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദിയെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. അയത്തിൽ കല്ലും താഴം സാദത്ത് നഗർ 100 എയിൽ റാഹത്ത് മൻസിലിൽ ഷാജഹാൻ (41) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 28നായിരുന്നു കേസിന് ആസ്‌പദമായ സംഭവം. പിതാവിനൊടൊപ്പം മന്ത്രവാദ ചികിത്സക്കെത്തിയ പെൺകുട്ടിയെ പിതാവിനെ മരുന്നു വാങ്ങാനായി അയച്ചശേഷം പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ടി നാരായണന്റെ നിർദേശപ്രകാരം സിറ്റി അസിസറ്റന്റ് കമ്മീഷണർ ജി ഡി വിജയകുമാറിന്റെ മേൽനോട്ടത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് സൈബർ സിറ്റി സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
കിളികൊല്ലൂർ എസ്എച്ച്ഒ വിനോദ് കെ, എസ്ഐമാരായ അനീഷ് എ പി, ശ്രീനാഥ്, താഹാ കോയ, പിആർഒ ജയൻ സക്കറിയ, എഎസ്ഐമാരായ സന്തോഷ്, ജിജു, വനിതാ സിപിഒ ലതിക, സിപിഒമാരായ ഷിഹാബുദീൻ, സാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:
Latest News
