പരപ്പനങ്ങാടിയില്‍ സ്കൂള്‍ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കിയ കേസില്‍ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കുട്ടിയെ പീഡനത്തിന് ഇരയാക്കുകയും അശ്ലീല വീഡിയോകള്‍ കാണിക്കുകയും ചെയ്ത കേസിലാണ് നടപടി. പ്രതി ചെട്ടിപ്പടി ഷിനോജിനെ (43) പരപ്പനങ്ങാടി പൊലീസാണ് അറസ്റ്റു ചെയ്തത്. പോക്‌സോ കേസിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.
2020ലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 19ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടിയെടുത്തത്. ഇന്നലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഘപരിവാര്‍ പ്രവര്‍ത്തകനായ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി. പരപ്പനങ്ങാടി സി ഐ ഹണി കെ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
അറസ്റ്റുവൈകുന്നതും പ്രതിയുടെ സംഘപരിവാര്‍ ബന്ധവും ചേര്‍ത്തുവെച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. പരപ്പനങ്ങാടി സി ഐ ഹണി കെ ദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൂട്ടുമൂച്ചി ഭാഗത്ത് നിന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയുടെ ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുത്തു.
Tags:
Latest News
