തിരുവനന്തപുരം: നെയ്യാറ്റിൻകര ഓലത്താന്നിയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. ഓലത്താന്നി പാതിരശ്ശേരി സ്വദേശി അരുൺ (32) ആണ് മരിച്ചത്.വീടിനുള്ളിൽ നിന്നാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം.അച്ഛൻ ശശിധരൻ നായരെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Tags:
Latest News
