വിവാഹവേദിയിലേക്ക് മദ്യപിച്ച് ലക്കില്ലാതെ എത്തിയ വരനെ അതുപോലെ തിരിച്ച് അയച്ച് വധുവും വീട്ടുകാരും. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് സംഭവം. ഒന്നുനിൽക്കാൻ പോലും പറ്റാത്ത വിധം മദ്യപിച്ച ശേഷമാണ് വരനും കൂട്ടുകാരും വിവാഹവേദിയിലേക്ക് എത്തിയത്. വരവിൽ തന്നെ പന്തികേട് തോന്നിയ വധു കാര്യങ്ങൾ അന്വേഷിച്ചു. ഇതോടെയാണ് മദ്യപിച്ച് ലക്ക് കെട്ട അവസ്ഥയിലാണ് വരനെന്ന് വധു തിരിച്ചറിയുന്നത്. ഇതോടെ തനിക്ക് ഈ വിവാഹം വേണ്ടെന്ന് വധു ആ വേദിയിൽ തന്നെ തീരുമാനമെടുത്തു.
മകളുടെ തീരുമാനം ഒരു എതിർപ്പുമില്ലാതെ വീട്ടുകാരും അംഗീകരിച്ചതോടെ വരനോടും വീട്ടുകാരോടും സുഹൃത്തുക്കളോടും വേദിയിൽ നിന്ന് ഇറങ്ങി പോകാൻ ഇവർ ആവശ്യപ്പെടുകയായിരുന്നു. അപ്പോഴേക്കും പൊലീസും സ്ഥലത്തെത്തി. വധുവിന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. ൈടംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Tags:
Latest News
