Trending

ട്രയിനില്‍ വെച്ച് മാധ്യമപ്രവര്‍ത്തകയേയും ഭര്‍ത്താവിനേയും മര്‍ദിച്ച കേസിൽ പ്രതികള്‍ റിമാന്‍ഡില്‍


ട്രയിനില്‍ വെച്ച് മാധ്യമപ്രവര്‍ത്തകയേയും ഭര്‍ത്താവിനേയും മര്‍ദിച്ച കേസിൽ പ്രതികള്‍ റിമാന്‍ഡില്‍. കോഴിക്കോട് സ്വദേശികളായ അതുല്‍, അജല്‍ എന്നിവരെ പതിനാല് ദിവസത്തേക്കാണ്  റിമാന്‍ഡ് ചെയ്തത്. ഇവർ നേരത്തെ മയക്കുമരുന്ന് കേസുകളിലടക്കം പ്രതികളായിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് വര്‍ക്കലയിലേക്കുള്ള ട്രയിന്‍ യാത്രക്കിടെയാണ് മാധ്യമപ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും നേരെ ആക്രമണമുണ്ടായത്. ട്രയിനിലെ വനിത യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ പ്രതികള്‍ മാധ്യമപ്രവര്‍ത്തകയോടും മോശമായി സംസാരിച്ചു. ഇത് ചോദ്യം ചെയ്ത ഭർത്താവിനെയും മർദിച്ചു. അക്രമികളെ പിടികൂടാന്‍ എത്തിയ റയില്‍വേ പോലീസിനേയും പ്രതികള്‍ ആക്രമിച്ചു.

കൊല്ലത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കൊല്ലം ജില്ലാ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മയക്കുമരുന്ന് കൈവശം വെച്ചതിന് പ്രതികള്‍ക്കെതിരെ നേരത്തെ കേസുണ്ട്. കോഴിക്കോട് രണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായി മൂന്ന് അടിപിടിക്കേസുകളും ഇവർ പ്രതികളാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post