Trending

മലബാര്‍ സമരാനുസ്മരണ യാത്രക്ക് സ്വീകരണം നൽകി




താമരശ്ശേരി : 'മലബാര്‍ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം' എന്ന സന്ദേശവുമായി മലബാര്‍ സമര അനുസ്മരണ സമിതി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം നടത്തുന്ന സമരാനുസ്മരണ യാത്രയ്ക്ക് ടി പി  കമറുദ്ധീൻ, വി പി ഹാരിസ്, പി വി അൻവർ ഹാജി  എന്നിവരുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ   ഉജ്ജ്വല സ്വീകരണം നല്‍കി. അതിജീവന കലാസംഘം അവതരിപ്പിക്കുന്ന ചോര പൂത്ത പടനിലങ്ങള്‍ എന്ന തെരുവ് നാടകം അരങ്ങേറി. വിപ്ലവ സമര സ്മരണകള്‍ ഉണര്‍ത്തുന്ന പാട്ടുകള്‍ നൗഫല്‍ മഞ്ചേരിയും സംഘവും അവതരിപ്പിച്ചു.  'പുസ്തകവണ്ടിയില്‍' മലബാര്‍ സമരം പ്രതിപാദിക്കുന്ന വിവിധ പ്രസാധകരുടെ പുസ്തകങ്ങളുടെ വില്‍പ്പനയും നടന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post