Trending

കളമശ്ശേരിയില്‍ മണ്ണിടിഞ്ഞുവീണ് ഉദയൻകുളങ്ങര സ്വദേശിയായ ലോറി ഡ്രൈവർ മരിച്ചു


തിരുവനന്തപുരം: എറണാകുളം കളമശ്ശേരിയിൽ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. ലോറി ഡ്രൈവറും തിരുവനന്തപുരം ഉദയൻകുളങ്ങര സ്വദേശിയുമായ തങ്കരാജ്(72) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒൻപതരയോടെ ആയിരുന്നു സംഭവം.ലോറിയിൽനിന്ന് തങ്കരാജ് പുറത്തിറങ്ങവേ, ഏകദേശം നാലടിയോളം ഉയരത്തിൽനിന്ന് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. എറെ പണിപ്പെട്ടാണ് തങ്കരാജിനെ മണ്ണിനു പുറത്തെടുത്തത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

കളമശ്ശേരിയിൽനിന്ന് കണ്ടെയ്നർ റോഡിലേക്ക് തിരിയുന്നിടത്ത് ധാരാളം ലോറികൾ ഓട്ടം കാത്തും വിശ്രമത്തിനായും നിർത്തിയിടാറുണ്ട്. ഇതരസംസ്ഥാനത്തുനിന്നുള്ളത് അടക്കം നിരവധി ലോറികളാണ് ഇവിടെ ഇത്തരത്തിൽ കിടക്കാറുള്ളത്. ഇവിടെയാണ് അപകടം നടന്നത്.പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്

T News

working in the field of advertising and printing

Post a Comment

Previous Post Next Post