Trending

നിരവധി പേരെ കടിച്ച് പരിക്കേൽപ്പിച്ച നായയുടെ ഉടമ റോഷനെ അറസ്റ്റ് ചെയ്തു.


താമരശ്ശേരി: അമ്പായത്തോട് വെഴുപ്പൂർ എസ്റ്റേറ്റേറ്റിൽ മീനംകുളത്തുചാൽ ബംഗ്ലാവിൽ താമസിക്കുന്ന അന്തരിച്ച ജോളി തോമസിൻ്റെ ചെറുമകനും, ബാബുമോൻ്റെ മകനുമായ റോഷനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നു രാവിലെ മദ്രസയിൽ പോയ കുട്ടിയെ കൂട്ടാൻ പോയ അമ്പായത്തോട് മിച്ചഭൂമിയിൽ താമസക്കാരിയായ ഫൗസിക്കാണ് നായയുടെ കടിയേറ്റത്.

മുമ്പും ഇതേ നായ നിരവധി പേരെ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു.

യുവതിയെ കടിച്ച് പരിക്കേൽപ്പിച്ച ശേഷം നായയുടെ ഉടമയായ റോഷൻ തോക്കു ചൂണ്ടി അമ്പായത്തോടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് താമരശ്ശേരി പോലീസെത്തി റോഷനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.




T News

working in the field of advertising and printing

Post a Comment

Previous Post Next Post