Trending

പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്


പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. കാഞ്ഞിരപ്പള്ളിയിൽ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ചായിരുന്നു മാർച്ച്.

പൊൻകുന്നത്തെ കോൺഗ്രസ് പ്രവർത്തകരാണ് മാർച്ച് നടത്തിയത്. കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിഷയത്തിൽ ഇടപെടുകയും ചെയ്തു. ഒടുവിൽ ഇരുകൂട്ടരും തമ്മിൽ ഉന്തും തളളും ഉണ്ടായി. സിനിമയ്ക്ക് ചിത്രീകരണാനുമതി ഉണ്ട് എന്നാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ  അറിയിച്ചത്.


90കളില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ കടുവാകുന്നേല്‍ കുറുവച്ചന്‍ എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. നിലവില്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മുണ്ടക്കയം, കുമളി എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

മാസ്റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ സിനിമകളുടെ രചയിതാവും ആദം ജോണിന്റെ സംവിധായകനുമായ ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post