Trending

വെള്ളക്കെട്ടില്‍ വീണ ഫുട്‌ബോള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കണ്ണൂരില്‍ 3 വയസുകാരന്‍ മുങ്ങിമരിച്ചു


കണ്ണൂർ: ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. പെടയങ്കോട് കുഞ്ഞിപള്ളിക്ക് സമീപം പാറമ്മൽ സാജിദിന്റെ മകൻ നസൽ (മൂന്ന്) ആണ് മരിച്ചത്.

വീട്ടിൽ കിണറ് കുഴിക്കുന്നതിന്റെ ഭാഗമായി കുഴിച്ച കുഴിയിലെ വെള്ളത്തിൽ വീണാണ് കുട്ടി മരിച്ചത് എന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കളിക്കുന്നതിനിടെ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ ശ്രമിച്ചപ്പോഴാണ് കുട്ടി വെള്ളക്കെട്ടിലേക്ക് വീണത്.

ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യം എത്തിച്ച കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post