Trending

മൊബൈല്‍ ഫോണില്‍ 11 വയസുകാരി മകള്‍ക്ക് അശ്ലീലദൃശ്യം കാണിച്ചുകൊടുത്തു; പിതാവ് അറസ്റ്റില്‍


പതിനൊന്ന് വയസ്സുകാരിയായ മകള്‍ക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത കേസില്‍ പിതാവ് അറസ്റ്റില്‍. കുട്ടിക്ക് അശ്ലീല ചിത്രങ്ങള്‍ കാണിച്ചു കൊടുക്കുകയും സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്തെന്ന പരാതിയിലാണ് പോലിസ് അറസ്റ്റ്.

പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ അറസ്റ്റ് ചെയ്ത പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്നും നിരവധി അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. തൃശൂര്‍ സിറ്റി പോലീസിലെ ഒരു പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post