കാഞ്ഞങ്ങാട്: കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ ഭർതൃമതിയായ യുവതിയെ തിരുവനന്തപുരത്ത് നിന്ന് ഹൊസ്ദുർഗ് പൊലീസ് പിടികൂടി. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അഞ്ജു ചാർളി, കാമുകൻ അൽ അമീൻ എന്നിവരാണ് പിടിയിലായത്.
തുടർന്ന് യുവതിയെ കോടതിയിൽ ഹാജരാക്കിയെങ്കിലും കാമുകനും ഭർത്താവും കയ്യൊഴിഞ്ഞു. ഇതോടെ യുവതിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. അഞ്ജു കോടതിയിൽ എത്തിയിരുന്ന മാതാവിനൊപ്പം സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു.
ഒക്ടോബർ നാലിന് സഹോദരിക്കൊപ്പം കാഞ്ഞങ്ങാട്ട് ഡോക്ടറെ കാണാനെത്തിയ അഞ്ജുവിനെ പിന്നീട് കാണാതാവുകയായിരുന്നു. ഏഴും അഞ്ചും വയസുള്ള മക്കളെ ഉപേക്ഷിച്ചായിരുന്നു യുവതി വീടുവിട്ടത്. തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കമിതാക്കൾ പിടിയിലായത്. കാഞ്ഞങ്ങാട് കടപ്പുറത്തെ കോഴിക്കട ഉടമയാണ് അൽ അമീൻ.
Tags:
Latest News
