പുതുപ്പാടി:കുപ്പായക്കോട് കീച്ചേരി ജൂലി എന്നവരുടെ റബ്ബർ ഫാക്ടറി സി.പി.ഐ(എം) പ്രവർത്തകർ പ്രവർത്തിക്കാനനുവദിക്കാത്തതിന്റെ പേരിൽ വായ്പ തിരിച്ചടയ്ക്കാനാവാതെ ബാങ്കുകാർ ജപ്തി ചെയ്ത തായുള്ള വാർത്ത തികച്ചും വാസ്തവ വിരുദ്ധമാണ്. മേൽപ്പറഞ്ഞ ഫാക്ടറി അവിടെ പ്രവർത്തനം ആരംഭിച്ചതായോ പ്രവർത്തനത്തെ ആരെങ്കിലും തടസ്സപ്പെടുത്തിയതായോ ആ നാട്ടുകാർക്ക് ആർക്കും അറിവില്ല. ഫാക്ടറിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയതായ പരാതിയോ കേസ്സോ ഇതുവരെ ഉണ്ടായിട്ടില്ല.
ഫാക്ടറി സ്ഥാപിക്കുന്നതിനുവേണ്ടി എസ്.ബി.ഐ ബാങ്കിൽ നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിലാണ് ഇപ്പോൾ ജപ്തി നടപടി വന്നിട്ടുള്ളത്. ഈങ്ങാപ്പുഴയിലെ ഒറീസ്സ റബ്ബേഴ്സ് എന്ന റബ്ബർ കടയുടെ പാർട്നറായിരുന്ന പ്രകാശന്റെയും കീച്ചേരി ജുലിയുടെയും പേരിൽ എച്ച് ഡി.എഫ് സി. ബാങ്കിൽ നിന്നും എടുത്ത 70 ലക്ഷം രൂപയുടെ വായ്പയും ഇപ്പോൾ ജപ്തി നടപടിയിലാണ്. ഫാക്ടറി യാഥാർത്ഥ്യമാക്കുന്നതിനോ വായ്പ തിരിച്ചടയ്ക്കാനോ യാതൊരു താത്പര്യവും കാണിക്കാതെ ജപ്തി ചെയ്യുന്നതാണ് ലാഭം എന്ന നിലപാട് സ്വീകരിച്ച് വായ്പ തട്ടിപ്പ് നടത്തിയ ജൂലിയും സർക്കാർ ജീവനക്കാരനായ ടോണിയും ഇതിന്റെ ഉത്തരവാദിത്വം സി.പി.ഐ.എമ്മിന്റെ തലയിൽ കെട്ടിവെയ്ക്കാൻ ശ്രമിക്കുകയാണ്. ഫാക്ടറിയുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും സി.പി.ഐ (എം) ഇതുവരെ ഇടപെ ട്ടിട്ടില്ല. ഫാക്ടറിയുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ നാട്ടിലെ ആരെങ്കിലും ശ്രമിച്ചതായ ഒരു സംഭവവും ഇതുവരെ ഉണ്ടായിട്ടില്ല. ഇക്കാര്യം കക്ഷിരാഷ്ട്രീയ ഭേദമന്യേ നാട്ടുകാർക്കെല്ലാം ബോധ്യമുള്ളതാണ്.
വാളിപ്ലാക്കൽ ജോർജ്ജ് എന്നയാളിന്റെ കുടുംബ സ്വത്തിലേക്കുള്ള വഴി ജൂലിയും ഭർത്താവും ചേർന്ന് തടസ്സപ്പെടുത്തിയ വിഷയത്തിൽ ഇവരുടെ തന്നെ ആവശ്യപ്രകാരമാണ് ഗിരീഷ് ജോണും സി.പി. ഐ(എം) പ്രവർത്തകരും ഇവരുടെ വിഷയത്തിൽ ഇടപെടുന്നത്. ഇവരുടെ ഭാഗത്ത് ന്യായമില്ല എന്നതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഇവർക്ക് തൃപ്തികരമായ നിലപാടല്ല സി.പി.ഐ (എം) സ്വീകരിച്ചത്. ഇവരേക്കാൾ 4 വർഷം മുമ്പ് അവിടെ സ്ഥലം വാങ്ങി താമസമാക്കിയ വയോധികരായ നെല്ലിക്കുന്നേൽ ചാക്കോ മേരി ദമ്പതികളുടെ 19.37 സെന്റ് സ്ഥലത്തിൽപ്പെട്ട കിണറുൾപ്പെടെയുള്ള 3 സെന്റ് സ്ഥലം ടോണിയും കൂട്ടരും കയ്യേറി വേലി കെട്ടുകയും അതിലുള്ള അയനിപ്പാവ് മുറിച്ചു കടത്തുകയും ചെയ്ത വിഷയത്തിൽ സി.പി.ഐ(എം) ഇടപെടുകയും ചാക്കോ മേരി ദമ്പതികളെ സഹായിക്കുകയും ചെയ്തിരുന്നു. അയനിപ്ലാവ് താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുക്കുകയും ടോണിയുടെ പേരിൽ കേസ്സെടുക്കുകയും ചെയ്തതാണ്. പോലീസിന്റെ സാന്നിധ്യത്തിൽ താലൂക്ക് സർവ്വെയർ സ്ഥലമളന്ന് കയ്യേറ്റം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസ്സെടുത്തിട്ടുളളത്.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട കൂടത്തിൽ സുമതി എന്നവർക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്താൽ വാങ്ങിയ 5 സെന്റ് സ്ഥലം ഫാക്ടറിക്കുവേണ്ടി മണ്ണിടിച്ചതിന്റെ ഭാഗമായി ഒരു തരത്തിലും ഉപയോഗിക്കാൻ കഴിയാത്ത നിലയിൽ ഉയരത്തിൽ ഒറ്റപ്പെട്ടുപോയ വിഷയത്തിലും വൈദികരും നാട്ടുകാരും ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ഇവർ പരിഹാരമുണ്ടാക്കിയിട്ടില്ല.
നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ഈങ്ങാപ്പുഴയിലെ ഒറീസ്സാ റബേഴ്സ് എന്ന സ്ഥാപനം നഷ്ടത്തിലാവുകയും ഒറീസ്സ ലാറ്റക്സ്' എന്ന സ്ഥാപനം തുടങ്ങുന്നതിന് വേണ്ടി വായ്പയെടുത്ത ഒന്നേമുക്കാൽ കോടിയോളം രൂപ ധൂർത്തടിക്കുകയും വായ്പ തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്തതിനെത്തുടർന്ന് പാർട്ണറായ കുണ്ടുപറമ്പിൽ വള്ളിൽ വീട്ടിൽ പ്രകാശൻ എന്നയാൾ ടോണി യുടെ പങ്ക് എഴുതിവെച്ച് ആത്മഹത്യ ചെയ്ത സംഭവവും ഇത്തരം വിഷയങ്ങളിൽ ന്യായത്തിന്റെ പക്ഷം ചേർന്ന് പ്രവർത്തിച്ച് സി.പി.ഐ.എമ്മിനും പ്രവർത്തകർക്കുമെതിരെ ഇവർ നടത്തിക്കൊണ്ടിരിക്കുന്ന തികച്ചും വാസ്തവ വിരുദ്ധമായ പ്രചരണങ്ങളെ സംബന്ധിച്ചും വസ്തുനിഷ്ഠമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് സി.പി.ഐ(എം) ഈങ്ങാപ്പുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ഇ.ജലീൽ ആവശ്യപ്പെട്ടു.
http://link.thamarasserynews.com/85
Tags:
Latest News
