താമരശ്ശേരി: യുവാവിൻ്റെ ജീവനെടുത്ത ശേഷം നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ അവേലത്തെ റോഡിന് മധ്യത്തിലുള്ള കുഴിയിൽ ക്വാറി വേസ്റ്റ് നികത്തി.
ഇന്ന് ഉച്ചക്ക് ശേഷമാണ് നികത്തൽ നടന്നത്, എന്നാൽ ഈ അടക്കൽ എത്ര ദിവസത്തേക്ക് നിലനിൽക്കുമെന്ന് അറിയില്ല.
കൊയിലാണ്ടി -താമരശ്ശേരി -എടവണ്ണ റോഡിൽ നൂറുക്കണക്കിന് കുഴികളാണ് നിലനിൽക്കുന്നത്, നിരവധി പേർ ഓരോ ദിവസവും കുഴിയിൽ ചാടി അപകടത്തിൽപ്പെടുന്നു.
ഇന്ന് യുവാവിൻ്റെ മരണത്തിന് ഇടയാക്കിയ കുഴി മാത്രമാണ് നികത്തിയത്, മറ്റു കുഴികൾ നികത്താൻ അടുത്ത മരണം വരെ ചിലപ്പോൾ കാത്തിരിക്കേണ്ടി വരും.
