Trending

ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വയോധികൻ മരിച്ചു


മുണ്ടക്കയത്ത് നടന്നു പോകുന്നതിനിടെ ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വയോധികൻ മരിച്ചു. മടുക്ക പാറമട പൂതക്കുഴി 85 കാരനായ ഇബ്രാഹിം ആണ് മരിച്ചത്. രാവിലെ പാറമടയ്ക്ക് സമീപമായിരുന്നു അപകടം.

മടുക്ക ഭാഗത്തേക്ക് നടന്നു പോവുകയായിരുന്നു ഇബ്രാഹിം. മുണ്ടക്കയം കോരുത്തോട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി എത്തിയ ടിപ്പർലോറി റോഡരികിലേക്ക് നിർത്തിയിടാൻ പിന്നോട്ടെടുത്ത സമയത്ത് ഇബ്രാഹിമിനെ ഇടിച്ചു ഇടുകയും തലയിലൂടെ ടയറുകൾ കയറിയിറങ്ങുകയുമായിരുന്നു.


സംഭവസ്ഥലത്തുവെച്ചുതന്നെ ഇബ്രാഹിം മരണപ്പെട്ടു. പൊലീസും ഫയർഫോഴ്സും എത്തി ആണ് മൃതദേഹം ലോറിയുടെ അടിയിൽ നിന്നും എടുത്തത്. പാറമടയിൽ മാടക്കട നടത്തിയിരുന്ന ആളാണ് ഇബ്രാഹിം.

T News

working in the field of advertising and printing

Post a Comment

Previous Post Next Post