Trending

ചികിത്സ നൽകാതെ കുടുംബം; കണ്ണൂരിൽ പനി ബാധിച്ച് പതിനൊന്നുകാരി മരിച്ചു




മതപരമായ ചികിത്സ മാത്രം മതിയെന്ന് വിശ്വസിക്കുന്ന കുടുംബക്കാരാണ് ഫാത്തിമയുടേതെന്ന് നാട്ടുകാർ പറയുന്നു. മതിയായ ചികിത്സ നൽകാതെ മതപരമായ ചികിത്സയാണ് ഇവർ കുട്ടിക്ക് നൽകിയിരിരുന്നത്* .


കണ്ണൂർ നാലു വയലിൽ പനി ബാധിച്ച് പതിനൊന്ന് വയസ്സുകാരി മരിച്ചു. ഹിദായത്ത് വീട്ടിൽ ഫാത്തിമയാണ് മരിച്ചത്.മരണത്തിൽ ദുരൂഹത ഉണ്ടെന്നും മന്ത്രവാദ ചികിത്സ കാരണാണ് കുട്ടി മരിച്ചതെന്നും നാട്ടുകാർ ആരോപിച്ചു.കണ്ണൂർ സിറ്റി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.
ഞായറാഴ്ച പുലർച്ചെയാണ്  11 വയസ്സുകാരി ഫാത്തിമ മരിച്ചത്.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു.പനി ബാധിച്ച കുട്ടിക്ക് ചികിത്സ നല്കിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.മന്ത്രവാദ ചികിത്സയാണ് കുട്ടിക്ക് നൽകിയതെന്നും നേരത്തെയും ഈ കുടുംബത്തിൽ അഞ്ചോളം പേർ സമാന രീതിയിൽ മരിച്ചിട്ടുണ്ടെന്നും കുട്ടിയുടെ കുടുംബാംഗം കൂടിയായ സിറാജ് പടിക്കൽ പറഞ്ഞു.
അന്ധവിശ്വാസം പ്രചരിപ്പിക്കുകയും മന്ത്രവാദ ചികിത്സ നടത്തി ആളുകളുടെ ജീവൻ എടുക്കുകയും ചെയ്യുന്നവർക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്ന്  മുസ്ലീം ജമാഅത്ത് കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡണ്ടും കെ എൻ എം സിറ്റി ശാഖാ സെക്രട്ടറിയുമായ കെ വി സലീം ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ മരണത്തിൽ കണ്ണൂർ സിറ്റി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post