Trending

താമരശ്ശേരി ടൗൺ കാമറ നിരീക്ഷണത്തിൽ..




താമരശ്ശേരിയിലെ ജനങ്ങളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ താമരശ്ശേരി ടൗണും പരിസരവും സദാ സമയവും ഇനി കാമറ നിരീക്ഷണത്തിൽ ആയി മാറുകയാണ്. 

ഗ്രാമ പഞ്ചായത്തിൻ്റെയും, വ്യാപാരി സംഘടനകളുടെയും അഭ്യർത്ഥനയുടെ ഭാഗമായി കൊടുവള്ളി മണ്ഡലം മുൻ എംഎൽഎ കാരാട്ട് റസാഖിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ചുങ്കം ചെക്ക് പോസ്റ്റിൽ നിന്നും ആരംഭിച്ച് ചുങ്കം ജംഗ്ഷൻ, ബി.എസ് എൻ എൽ ഓഫീസ് പരിസരം, കത്തീഡ്രൽ ചർച്ചിനു മുൻവശം, താമരശ്ശേരി മിനി ബൈപ്പാസ് ജംഗ്ഷൻ, പഴയ ബസ് സ്റ്റാൻ്റ് പിൻവശം,താലൂക്ക് ഓഫീസിനു മുൻവശം, കാരാടി കുടുക്കിലുമ്മാരം അണ്ടോണ റോഡ് ജംഗഷൻ, കെ.എസ് ആർ ടി സി ഗ്യാരേജിന് സമീപം എന്നിവിടങ്ങളിലായി നിലവിൽ 9 പോളിൽ 20 കാമറകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. 

32 ചാനൽ നെറ്റ് വർക്ക് റെക്കോർഡർ സിസ്റ്റം (NVR) ആണ് ഇതിൽ ഉപയോഗിക്കുന്നത്.ഇതിൻ്റെ ഭാഗമായി രണ്ട് ഹാർഡ് ഡിസ്ക് സ്റ്റോറേജും, 32 ഇഞ്ച് LEDട  TV യും പോലീസ് സ്റ്റേഷനിലും, ഒരു ഹാർഡ് ഡിസ്കും 32 ഇഞ്ച് TV യും ഗ്രാമ പഞ്ചായത്ത് ഓഫീസിലും സ്ഥാപിക്കുന്നതാണ്.ഇതേ സിസ്റ്റത്തിൽ 64കാമറ വരെ സ്ഥാപിക്കാവുന്നതാണ്. ഏതെങ്കിലും കാരണത്താൽ NVRവർക്ക് ചെയ്തില്ലെങ്കിൽ കാമറയിൽതന്നെ ഓട്ടോമാറ്റിക് റെക്കോർഡ് ആവുന്ന സംവിധാനവും ഇതിലുണ്ട്.

 ഓരോ പോളിലും ഇലക്ടിസിറ്റി കണക്ഷൻ സംവിധാനവും കറണ്ട് പോയാൽ യുപിഎസ് സംവിധാനവും ഉണ്ട്. ഇലക്ട്രിസിറ്റി കണ്ടക്ഷൻ ലഭിക്കുന്നതിനുള്ള പ്രാരംഭ ചിലവുകൾ എസ്റ്റിമേറ്റിൽ ഉൾപ്പെടുന്നതാണ്. മൂന്ന് വർഷത്തെ സർവീസ്സ് വാറൻ്റി കരാർ കമ്പനി നടത്തുന്നതാണ്. മാസാന്ത ഇലക്ട്രിസിറ്റി ചാർജ് ഗ്രാമപഞ്ചായത്ത് വഹിക്കുന്നതാണ്. രണ്ട് മാസത്തിനകം ഈ പദ്ധതി പൂർത്തിയാകുന്നതാണ്.ഇത് പൂർത്തിയാകുന്ന തോട് കൂടി ടൗണിൽ മാലിന്യം നിക്ഷേപിക്കുന്നത് ഒരു പരിധി വരെ തടയാൻ സാധിക്കും. 

അത് പോലെ മോഷണങ്ങളും മറ്റ് അനാശാസ്യ പ്രവർത്തനങ്ങളും തടയുന്നതിന് പോലീസിന് ഒരു പരിധി വരെ സഹായകരമാവും. പദ്ധതി ആരംഭിക്കുന്നതിൻ്റെ ഭാഗമായി സ്ഥലം മാർക്ക് ചെയ്യുന്ന ചടങ്ങ് താമരശ്ശേരിയിൽ നടന്നു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എ.അരവിന്ദൻ, എം.ടി അയ്യൂബ് ഖാൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മഹറൂഫ് തട്ടാഞ്ചേരി, ഗ്രാമ പഞ്ചായത്ത് മെമ്പർ എ.പി.മുസ്തഫ,താമരശ്ശേരി ഡിവൈഎസ്പി അഷ്റഫ്, പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റോയ്. R, അസിസ്റ്റൻ്റ് എഞ്ചിനീയർ അനിൽ കുമാർ പി.വി, എഞ്ചിനീയർ അസിസ്റ്റൻറ് എസ്.ശ്രീജേഷ്, വി.പി ഗോപി മാസ്റ്റർ, റെജി ജോസഫ്, റാഷി താമരശ്ശേരി, എ.പി.ചന്തു മാസ്റ്റർ,മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post