Trending

ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു


ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെറ്റുകുളം സ്വദേശി ഭാരതി (82) ആണ് മരിച്ചത്. കോട്ടയം ജില്ലയിലെ ഉഴവൂരിലാണ് സംഭവം. ഭര്‍ത്താവ് രാമന്‍കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകകാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഭാരതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെട്ടേറ്റതിനെ തുടര്‍ന്ന് ചോര വാര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ കിണറ്റില്‍ ഭര്‍ത്താവ് രാമന്‍ കുട്ടിയെ കണ്ടെത്തിയത്.

കൊലപാതകത്തിനു കാരണം കുടുംബ വഴക്കാണെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ബന്ധുക്കളൊക്കെ ഇവിടെ ഉണ്ടായിരുന്നു. പക്ഷേ, സംഭവം അറിഞ്ഞില്ലെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. മൊഴിയില്‍ പൊലീസിന് ചില സംശയങ്ങളുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറഞ്ഞു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post