Trending

'പെണ്ണിനെ അടുക്കളയില്‍ തന്നെ തളച്ചിടാനുള്ള ഉപാധി'; സഭയില്‍ ലീഗ് എംഎല്‍എയ്‌ക്കെതിരെ തുറന്നടിച്ച് കെകെ രമ


കേരളത്തിലെ വീട്ടമ്മമാരുടെ സേവനത്തിനു പരിഗണന നല്‍കുന്നതിനായി കേരള വീട്ടമ്മമാരുടെ ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യമുന്നയിച്ചു പ്രതിപക്ഷ എം.എല്‍.എ ടിവി ഇബ്രാഹിം അവതരിപ്പിച്ച ബില്ലിനെതിരെ ആഞ്ഞടിച്ച് കെ.കെ.രമ എം.എല്‍.എ.

കേള്‍ക്കുമ്പോള്‍ വളരെ സ്ത്രീ സൗഹൃദമെന്നു തോന്നാമെങ്കിലും അടിസ്ഥാനപരമായി പെണ്ണിനെ അടുക്കളയില്‍ തന്നെ തളച്ചിടാനുള്ള ഉപാധിയായെ ഈ ബില്‍ ഉപകരിക്കൂ എന്ന് രമ പറഞ്ഞു. ''സ്ത്രീകള്‍ അടുക്കളയില്‍ മാത്രം കഴിയേണ്ടവരല്ല, അടുക്കള ജോലിക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയല്ല സഭ സ്ത്രീകളോട് നീതി കാണിക്കേണ്ടത്. അവര്‍ക്ക് സ്വന്തമായി തൊഴില്‍ ചെയ്യാനും സ്വതന്ത്രമായി വരുമാനമുണ്ടാക്കാനും കഴിയും വിധം അടുക്കളയില്‍ നിന്നും മോചിപ്പിക്കുകയാണ് വേണ്ടത്.''

പ്രതിപക്ഷത്തുനിന്ന് ലീഗ് പ്രതിനിധി ടി.വി ഇബ്രാഹിമാണ് സ്വകാര്യ ബില്‍ കൊണ്ടുവന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post