Trending

പരാതി അന്വേഷിക്കാനെത്തിയ എസ്.ഐക്ക് കുത്തേറ്റു




മലപ്പുറം കൊണ്ടോട്ടിയിൽ പരാതി അന്വേഷിക്കാനെത്തിയ എസ്.ഐക്ക് കുത്തേറ്റു. പള്ളിക്കൽ ബസാറിലെ മിനി എസ്റ്റേറ്റിൽ വച്ച് കൊണ്ടോട്ടി എസ്.ഐ ഒ.കെ രാമചന്ദ്രനാണ് തോളിൽ കുത്തേറ്റത്. എസ്.ഐയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പള്ളിയ്ക്കല്‍ സ്വദേശിയായ ഹരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ് ഐയുടെ പരിക്ക് ഗുരുതരമല്ല. പള്ളിക്കല്‍ ബസാറില്‍ ചെരുപ്പ് കമ്പനിയില്‍ പ്രശ്നമുണ്ടാക്കിയതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയപ്പോഴാണ് എസ്ഐയെ പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post