Trending

'കുഞ്ഞിനെ കൊല്ലാനോ നശിപ്പിക്കാനോ ശ്രമിച്ചിട്ടില്ല, വളര്‍ത്താനാണ് ഏല്‍പ്പിച്ചത്'; ദത്ത് കേസില്‍ പ്രതികള്‍


കുട്ടിയെ തട്ടിയെടുത്ത് ദത്ത് നൽകിയ സംഭവത്തിൽ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും നോട്ടറി തയാറാക്കിയ സത്യവാങ്മൂലം കണ്ടെടുക്കാനുണ്ടെന്നും പ്രോസിക്യൂഷന്‍. പ്രതികളുടെ മുൻകൂർജാമ്യപേക്ഷയില്‍ നവംബര്‍ രണ്ടിന് വിധിപറയും. ഗര്‍ഭിണിയായ അനുപമയെ താമസിപ്പിച്ച കട്ടപ്പനയില്‍ തെളിവെടുക്കാനുണ്ടെന്നും പ്രേസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അമ്മ നാടു നീളെ കുഞ്ഞിനെ തേടി അലഞ്ഞ് നടക്കുന്നത് കോടതി പരിഗണിക്കണമെന്നും പറഞ്ഞു. 

അതേസമയം, കേസ് നിലനില്‍ക്കില്ലെന്നാണ് പ്രതികളുടെ വാദം. കോളജില്‍ പഠിക്കാന്‍ വിട്ട മകള്‍ ഗര്‍ഭമെന്ന സമ്മാനവുമായാണ് മടങ്ങി വന്നത്. കുഞ്ഞിനെ കൊല്ലാനോ നശിപ്പിക്കാനോ ശ്രമിച്ചിട്ടില്ല, കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താന്‍ ഏല്‍പിക്കുകയാണ് ചെയ്തത്. നോട്ടറി സാക്ഷ്യപ്പെടുത്തിയ സമ്മത പത്രം എവിടെയും സമര്‍പ്പിച്ചിട്ടില്ലെന്നും പ്രതിഭാഗം വ്യക്തമാക്കി. അനുപമയുടെ സത്യവാങ്മൂലത്തില്‍ കുഞ്ഞിനെ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പറയുന്നില്ല, കേസിന്റെ വാര്‍ത്താ പ്രാധാന്യം കോടതി പരിഗണിക്കരതുതെന്നും പ്രതിഭാഗം കൂട്ടിച്ചേര്‍ത്തു. 


T News

working in the field of advertising and printing

Post a Comment

Previous Post Next Post