Trending

അപ്രതീക്ഷിതമായ മഴ, പത്ത് ഏക്കർ പാടത്തെ വിത നശിച്ചു




കട്ടിപ്പാറ ; മഴയെ തുടർന്ന് പയോണ പ്ലാപ്പറ്റ പാടശേഖരത്തിൽ മകര നെൽകൃഷിക്കായി  വിത്ത് വിതച്ച പത്ത് ഏക്കറോളം വയലിൽ വെള്ളം കയറി  നശിച്ചു. സ്ഥലം പഞ്ചായത്ത് കൃഷിഭവൻ അസിസ്റ്റ്ന്റ് ഓഫീസർ സലീന, വാർഡ് മെമ്പർ അനിത രവി, പാടശേഖര സമിതി പ്രസിഡണ്ട് എൻ രവി സമിതിയംഗം ശാന്ത, നവാസ് പ്ലാപ്പറ്റ തുടങ്ങിയവർ സന്ദർശിച്ചു.

 കർഷകർക്ക് പകരം വിത്തിനുള്ള നടപടി ചെയ്യാമെന്ന് ഓഫീസർ അറിയിച്ചു. സംസ്ഥാനത്താകെ  നെൽകൃഷി വിതനാശം സംഭവിച്ച നെൽ കർഷകർക്ക് സർക്കാർ സഹായ നടപടി സ്വീകരിക്കുന്നപക്ഷം അപേക്ഷയായി സ്വീകരിക്കാമെന്ന് ഉaദ്യാഗസ്ഥർ പറഞ്ഞു.



T News

working in the field of advertising and printing

Post a Comment

Previous Post Next Post