തിരുവനന്തപുരം: ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലുവിള കൊച്ചുപ്പള്ളി പറമ്പ് പുരയിടത്തിൽ വർഗ്ഗീസ് (40) നെയാണ് കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയിലാണ് വർഗ്ഗീസ് ഭാര്യ ജെസിയെ ക്രൂരമായി മർദ്ദിച്ചത്. ജെസിയുടെ കൈകാലുകൾ കെട്ടി വായിൽ തുണിതിരുകിയായിരുന്നു മർദ്ദനമെന്നും മർദ്ദനത്തിൽ പരിക്കേറ്റ് ബോധരഹിതായി കിടന്ന ജെസി ഏറെ നേരത്തിന് ശേഷം ബോധം വന്നതിന് പിന്നാലെ വീടിന് പുറത്തെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞതെന്നും യുവതിയുടെ അച്ഛൻ സിൽവ ദാസ് പറഞ്ഞു. വീണ്ടും ജെസിയെ മർദ്ദിക്കാൻ വർഗ്ഗീസ് ശ്രമിച്ചെങ്കിലും ബന്ധുക്കൾ ഇടപെട്ട് തടഞ്ഞു. തലക്കും കഴുത്തിനും സാരമായി പരിക്കേറ്റ ജെസി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Tags:
Crime News
