മുക്കം :എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കെ.എം.സി.ടി മെഡിക്കല്‍ കോളേജിലെ എം.ബി ബി.എസ് അവസാന വര്‍ഷ വിദ്യാര്‍ഥി കണ്ണൂര്‍ താനാ സ്വദേശി റസീന്‍(24 )നെയാണ് അഗസ്ത്യമുഴിയിലെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്._
_വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കൂടെ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ പുറത്ത് പോയപ്പോഴായിരുന്നു സംഭവം. മുക്കം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും പോലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റും
Tags:
Latest News
