താമരശ്ശേരി: കനത്ത മഴയെ തുടർന്ന് താമരശ്ശേരി - കൊയിലാണ്ടി റോഡിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടത് കാരണം യാത്ര ദുഷ്കരമായി.
തച്ചംപൊയിൽ മുതൽ കൊയിലാണ്ടി വരെയാണ് റോഡിൽ വിവിധയിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നത്.
എസ്റേററ്റ് മുക്ക് പെട്രോൾ പമ്പിന് മുൻവശം റോഡ് പുഴയായി മാറി. ചെറുവാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് കടന്ന് പോകുന്നത്.
റോഡിൽ കലുങ്കുകളുടെ നിർമ്മാണ പ്രവർത്തി നടക്കുന്നത് കാരണം വെള്ളത്തിൻ്റെ ഒഴുക്ക് തടസ്സപ്പെട്ടതാണ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായത്.
Tags:
Latest News
