താമരശ്ശേരി: മദ്യലഹരിയിൽ ബൈക്കിൽ എത്തിയയാൾ ചുങ്കം ജംഗ്ഷനിൽ റോയൽ ടവറിന് മുൻവശം വെച്ചാണ് കഴുത്തിന് മുറിവേൽപ്പിച്ചത്. മദ്യലഹരിയിൽ അപകടകരമാം വിധം ബൈക്കോടിച്ച് വരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ബൈക്കിന് കൈ കാണിക്കുകയായിരുന്നു. ബൈക്ക് റോയൽ ടവറിന് അകത്തേക്ക് നിർത്തിയാണ് കടുംകൈ കാണിച്ചത്. പുതുപ്പാടി നെരൂക്കും ചാലിൽ പുത്തലത്ത് താമസക്കാരനായ അബ്ദുൽ സലാമാണ് കഴുത്തിന് മുറിവേൽപ്പിച്ചത്, ഇയാളെ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ് ഐ അബ്ദുസലീമിൻ്റെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമല്ല. വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം.
മുറിവേൽപ്പിക്കാൻ കാരണമന്വേഷിച്ചപ്പോൾ കുടുംമ്പ പ്രശ്നമാണെന്നാണ് മറുപടി നൽകിയത്.
