തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും വാട്ട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഈഞ്ചയ്ക്കൽ അനുരാഗ് വീട്ടിൽ വാടകക്ക് താമസിക്കുന്ന യെമൻ സ്വദേശി അബ്ദുല്ല അലി അബ്ദോ അൽ ഹദയെയാണ് (52) വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഈഞ്ചയ്ക്കലിലെ റസ്റ്റോറൻറിൽ ജോലി നോക്കിവരുന്ന പ്രതി പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും വാട്സ്ആപ് വഴി പ്രചരിപ്പിക്കുകയായിരുന്നു. പോക്സോ, ഐ.ടി ആക്ടുകൾ പ്രകാരം കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
വഞ്ചിയൂർ എസ്.എച്ച്.ഒ ദിപിൻ, എസ്.ഐമാരായ ഉമേഷ്, വിനീത, സി.പി.ഒമാരായ ജോസ്, ഗോകുൽ, ബിന്ദു, സുനിൽ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
Tags:
Latest News
