Trending

'ഒരോളത്തിന് പറഞ്ഞതാണത്രേ...'; എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരായ പരാതി വ്യാജം? സമ്മതിക്കുന്ന എഐവൈഎഫ് നേതാവിന്റെ ചാറ്റ് പുറത്ത്


എം ജി യൂണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെടുപ്പ് ആക്രമണത്തിന് പിന്നാലെ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ എഐഎസ്എഫ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത് വ്യാജപരാതിയെന്ന് സൂചന. എഐവൈഎഫ് വൈക്കം മണ്ഡലം ഭാരവാഹി ശരത് രവീന്ദ്രന്റെ വാട്‌സ്ആപ്പ് ചാറ്റിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞതും പുലച്ചി എന്ന് വിളിച്ചതും ഒരു ഓളത്തിന് പറഞ്ഞതാണെന്ന് ശരത് രവീന്ദ്രന്‍, ഒരു ഡിവൈഎഫ്‌ഐ വനിതാ നേതാവിനോട് സമ്മതിക്കുന്ന ചാറ്റാണ്  സൈബര്‍ ലോകത്തെ സിപിഐഎം പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. എഐവൈഎഫ് കോട്ടയം ജില്ലാ എക്‌സ്‌ക്യൂട്ടീവ് അംഗം കൂടിയാണ് ശരത് രവീന്ദ്രന്‍.

എഐഎസ്എഫ് നടത്തുന്നത് വ്യാജ പ്രചരണമാണെന്ന് ആരോപിച്ച് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം നേരത്തെ

 രംഗത്തെത്തിയിരുന്നു. കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വലതുപക്ഷ പാളയത്തില്‍ ചേക്കേറിയതിന്റെ ജാള്യത മറയ്ക്കാന്‍ ക്യാമ്പസുകളില്‍ ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാനാണ് എ.ഐ.എസ്.എഫ് ശ്രമിക്കുന്നത്.

 എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്ന എ.ഐ.എസ്.എഫിന്റെ വ്യാജ പ്രചരണങ്ങളെ വിദ്യാര്‍ത്ഥികള്‍ തള്ളികളയണമെന്നും സച്ചിന്‍ ദേവ് ആവശ്യപ്പെട്ടിരുന്നു.

എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോട്ടയം ഗാന്ധിനഗര്‍ പൊലീസ് ഏഴു എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്.

 സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകളാണ് കോട്ടയം ഗാന്ധിനഗര്‍ പൊലീസ് ചുമത്തിയിരിക്കുന്നത്.


വിഷയത്തില്‍ എസ്എഫ്‌ഐ പ്രസ്താവന ഇങ്ങനെ: ''എം.ജി സര്‍വ്വകലാശാല സെനറ്റ് സ്റ്റുഡന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ യ്ക്ക് വിദ്യാര്‍ത്ഥികള്‍ ഉജ്ജ്വല വിജയമാണ് സമ്മാനിച്ചത്.

 ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരീപക്ഷം സമ്മാനിച്ചാണ് എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളെ വിദ്യാര്‍ത്ഥികള്‍ വിജയിപ്പിച്ചത്. വലതുപക്ഷ പാളയം ചേര്‍ന്ന് നിരന്തരം എസ്.എഫ്.ഐ വിരുദ്ധ പ്രചരണങ്ങള്‍ നടത്തി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ തീര്‍ത്തും അനഭിലഷണിയ പ്രവണതകളാണ് എ.ഐ.എസ്.എഫിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.''


''10 കൗണ്‍സിലര്‍മാര്‍ തങ്ങള്‍ക്കൊപ്പമുണ്ട് എന്ന് അവകാശപ്പെട്ട എ.ഐ.എസ്.എഫ് സ്റ്റുഡന്റ് കൗണ്‍സില്‍ സീറ്റുകളില്‍ ഒരു സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താഞ്ഞത് കെ.എസ്.യു എ.ഐ.എസ്.എഫ് എം.എസ്.എഫ് സഖ്യത്തിന്റെ ഭാഗമാണ്. 

എന്നാല്‍ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് ആദ്യ പ്രഫറെന്‍സുകള്‍ നല്‍കി വിജയിപ്പിക്കേണ്ട സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കെ.എസ്.യൂവിനെ കഴിയാതെ വരുകയും അവര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത് എ.ഐ.എസ്.എഫ് ഉള്‍പ്പെടുന്ന ആന്റി എസ്.എഫ്.ഐ മുന്നണിക്ക് തിരിച്ചടിയായി.

 എസ്.എഫ്.ഐ നേതാക്കളാണ് എന്ന് തെറ്റുധരിപ്പിച്ച് കൗണ്‍സിലേഴ്‌സിനെ വിളിച്ചു ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ സംഘടിപ്പിച്ചു കള്ളവോട്ടു ചെയ്യാന്‍ ശ്രമിച്ചത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് തെരഞ്ഞെടുപ്പു ദിവസം ക്യാമ്പസില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് കാരണം.''

''വസ്തുതകള്‍ ഇതായിരിക്കേ ബോധപൂര്‍വ്വം തെറ്റുധാരണ പരത്തി, കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വലതുപക്ഷ പാളയത്തില്‍ ചേക്കേറിയതിന്റെ ജാള്യത മറയ്ക്കാന്‍ ക്യാമ്പസുകളില്‍ ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാന്‍ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്ന എ.ഐ.എസ്.എഫിന്റെ വ്യാജ പ്രചരണങ്ങളെ വിദ്യാര്‍ത്ഥികള്‍ തള്ളികളയണം.''


T News

working in the field of advertising and printing

Post a Comment

Previous Post Next Post