Trending

കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന കേസിൽ കൊടുവള്ളി സ്വദേശിയടക്കം ആറ് പ്രതികള്‍ കീഴടങ്ങി



മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റെയിഞ്ചിലെ ബാവലി സെക്ഷനിലെ അമ്പത്തിയെട്ടില്‍ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന കേസിലെ ആറ് പ്രതികള്‍ കീഴടങ്ങി. പഴയ വൈത്തിരി മടക്കാട്ടില്‍ ഷൗക്കത്ത് (33), ബത്തേരി കുപ്പാടി കളരിക്കണ്ടി ആസിഫ്(40), അച്ചൂര്‍ കുന്നത്ത് സിദ്ധിഖ്(47) കോഴിക്കോട് കൊടുവള്ളി തിയ്യക്കണ്ടി കുണ്ടത്തില്‍ മുഹമ്മദ് ഫാസില്‍ (37), പടിഞ്ഞാറത്തറ കുപ്പാടിത്തറ തെറ്റത്ത് അനസ് (29), നല്ലൂര്‍നാട് വൈശ്യന്‍ അയൂബ്ബ് (40) എന്നിവരാണ് കീഴടങ്ങിയത്. ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയ ശേഷമാണ് പ്രതികള്‍ കീഴടങ്ങിയത്. കേസിലെ ഒരു പ്രതിയായ മുണ്ടക്കുറ്റി തിരുവങ്ങാടന്‍ മെയ്തു സംഭവം നടന്ന ജൂലൈ 12ന് തന്നെ അറസ്റ്റിലായിരുന്നു.

എട്ട് വയസ്സ് വയസ് പ്രായം വരുന്ന എകദേശം പത്ത് ക്വിന്റല്‍ തുക്കം വരുന്ന കാട്ടുപോത്തിനെയാണ് സംഘം വെടിവെച്ച് കൊന്നത്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടയിലാണ് പ്രതികള്‍ക്ക് ഹൈകോടതി ഉപധികളേടെ മുന്‍കൂര്‍ ജ്യാമം അനുവദിച്ചത്. മാനന്തവാടി ബാവലി അമ്പത്തിയെട്ടില്‍ വനം വകുപ്പിന്റെ വാച്ചര്‍മാര്‍ താമസിക്കുന്ന ഷെഡിന് സമീപം മെയിന്‍ റോഡില്‍ നിന്ന് അമ്പത് മീറ്റര്‍ മാറിയാണ് കാട്ട പോത്തിനെ വെടി വെച്ച് കൊന്നത്.തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതികള്‍ സഞ്ചാരിച്ചിരുന്ന താര്‍ ജീപ്പും എത്തിയോസ് കാറും വനംവകുപ്പ് പിടികൂടിയിരിന്നു..അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.സുനില്‍കുമാര്‍, മാനന്തവാടി റെയിഞ്ച് ഓഫിസര്‍ രാമ്യ രാഘവന്‍, തോല്‍പ്പെട്ടി ഡെപ്യൂട്ടി റെയിഞ്ച് ഓഫിസര്‍ കെ എം അബുദുള്‍ഗഫൂര്‍, തിരുനെല്ലി അപ്പപ്പാറ ഡെപ്യൂട്ടി റെയിഞ്ച് ഓഫിസര്‍ എം.വി ജയപ്രസാദ്, ഫോറസ്റ്റര്‍മാരയ കെ.എ രാമകൃഷ്ണന്‍, എം.വി സുരേന്ദ്രന്‍, പി.നന്ദകുമാര്‍, വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി പൂര്‍ത്തിയാക്കിയത്
T News

working in the field of advertising and printing

Post a Comment

Previous Post Next Post